സൗദിയില്‍ വാഹനാപകടം; അധ്യാപികമാര്‍ക്ക് പരിക്ക്

ജിദ്ദ - ലൈത്തിന് കിഴക്ക് ഗമീഖ-അല്‍അയ്ന്‍ അല്‍ഹാറ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴു അധ്യാപികമാര്‍ക്കും സൗദി പൗരനും പരിക്കേറ്റു. ഏഴു അധ്യാപികമാര്‍ സഞ്ചരിച്ച വാന്‍ സൗദി പൗരന്‍ ഓടിച്ച പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാഫിക് പോലീസും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ലൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest News