കോഴിക്കോട്ട് വോട്ടിംഗ് മെഷീൻ അടിച്ചുതകർത്തു

പ്രതീകാത്മക ചിത്രം

കോഴിക്കോട് - നിരവധി പേർ വോട്ടു ചെയ്യാൻ വരിയിൽ നിൽക്കെ എലത്തൂർ മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയയാൾ വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകർത്തു. എടക്കാട് യൂനിയൻ എൽപി സ്‌കൂളിലെ 13ാം നമ്പർ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകൾ വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോഴാണ് സംഭവം.
വോട്ട് രേഖപ്പെടുത്താനായി ബൂത്തിൽ കയറിയ ഇയാൾ പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകൾ അടിച്ചു തകർക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തി പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. എടക്കാട് കളപ്പുറത്ത് വീട്ടിൽ ആണ്ടിക്കുട്ടി മകൻ പ്രമോദിനെയാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതേത്തുടർന്ന് വോട്ടിങ് പൂർണമായി നിർത്തിവെച്ചു. കോഴിക്കോട് സബ്കളക്ടർ ഭുവനേശ്വരി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. സാങ്കേതിക വിദഗ്ധർ എത്തി തകർന്ന മെഷീൻ പരിശോധിച്ച ശേഷം പുതിയ മെഷീൻ എത്തിച്ച് വോട്ടിങ് തുടരുകയായിരുന്നു. ഇതോടെ ബൂത്തിലെ വോട്ടെടുപ്പ് രാത്രി വരെ തുടർന്നു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലിസ് അറിയിച്ചു.
 

Latest News