Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ ക്യൂ നിന്ന് വോട്ട് ചെയ്തു 

കൊച്ചി: മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പിണറായിയിലെ പോളിങ് ബൂത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയത് മടങ്ങി. കുടുംബത്തോടൊപ്പം രാവിലെ തന്നെ പിണറായി വിജയന്‍ ബൂത്തിലെത്തി. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തിന് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. ഇന്നലെ കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്ന ശേഷം വോട്ടു ചെയ്താണ് മോഹന്‍ലാല്‍ മടങ്ങിയത്. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവ•ുകള്‍ സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ടു ചെയ്യാന്‍ എത്തിയത്. ലാല്‍ 7 ന് എത്തി. ക്യൂവില്‍ കാത്തു നില്‍ക്കവെ 7.15ന് യന്ത്രം കേടായി. 8.40 വരെകാത്തു നിന്ന് വോട്ടു ചെയ്ത ശേഷം ലാല്‍ മടങ്ങി.
നടന്‍ ഫഹദ് ഫാസിലും പിതാവ് ഫാസിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്ന വ്യക്തമാക്കിയ ഫഹദ് ഫാസില്‍ എല്ലാ തവണയും സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവര്‍ണര്‍ പി സദാശിവം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഹൈബി ഈഡന്‍, നടന്‍ ഇന്നസെന്റ് എന്നിവരും വോട്ട് ചെയ്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.പി രാജീവ്, അല്‍ഫോന്‍സ് കണ്ണന്താനം, വീണ ജോര്‍ജ്ജ് എന്നിവരും വോട്ടു ചെയ്തു. തിരുവനന്തപുരം സ്ഥാനാര്‍ത്ഥികളായ ശശി തരൂരും കുമ്മനവും രാവിലെ വോട്ട് രേഖപ്പെടുത്തി. വിജയ സാധ്യതകള്‍ പങ്കുവച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം. തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്.
വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേ•യും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. എറണാകുളം മണ്ഡലത്തില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയായിരുന്നു മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവും ഉണ്ടായിരുന്നു.
സുരേഷ് ഗോപിക്ക് വോട്ടില്ലെന്ന് ഇന്നസെന്റ്. സുരേഷ് ഗോപി സുഹൃത്താണ്. കഴിഞ്ഞ തവണ പ്രചാരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. അന്ന് അദ്ദേഹത്തിന് പാര്‍ട്ടി ഇല്ലായിരുന്നു. ഇന്ന് വേറൊരു പാര്‍ട്ടിയിലായി പോയി. തന്റെ പാര്‍ട്ടി വേറെയും. സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ പറ്റില്ല. തന്റെ പാര്‍ട്ടിക്കാര്‍ക്ക് അത് വിഷമമാകും. വോട്ട് ചെയ്യാനാകില്ലെന്ന് മനസിലായതു കൊണ്ടാകണം തൃശൂരിലെ വോട്ടറായിട്ടു കൂടി വോട്ടു ചോദിക്കാതിരുന്നത്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭാര്യ ആലീസിനും മകന്‍ സോണറ്റിനും മരുമകന്‍ രശ്മിക്കുമൊപ്പമാണ് ഇന്നസെന്റ് വോട്ടു ചെയ്യാന്‍ എത്തിയത്.
അതേസമയം ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് വലിയ പ്രതിക്ഷയിലാണ്. ഏതെങ്കിലും പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു പ്രശ്‌നവുമുണ്ടായില്ല. രാഹുല്‍ വന്നതോടെ വലിയ ആവേശമുണ്ടാക്കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ തുറന്ന് കാട്ടാന്‍ സാധിച്ചു. ഭരണനേട്ടങ്ങള്‍ പറയാന്‍ ബിജെപിക്ക് സാധിച്ചില്ല. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ യുഡിഎഫ് തുറന്ന് കാണിച്ചു. 20 സീറ്റും നേടുകയെന്ന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്. വോട്ടിങ് യന്ത്രത്തിലെ പിഴവ് ഏറെ ഗൗരവമുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

 

Latest News