സാധ്വി പ്രജ്ഞക്ക് കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകന് ക്രൂര മര്‍ദനം-video

ഭോപ്പാല്‍- മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിന് കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ ക്രൂരമായി മര്‍ദിച്ചു. ഭോപ്പാലിലെ എസ്.ഡി ഓഫീസിന് സമീപമാണ് സംഭവം.
എന്‍.സി.പി പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി. പ്രജ്ഞാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍.സി.പി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചത്. ഭോപ്പാലില്‍  കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങാണ് പ്രജ്ഞാ സിങിന്റെ എതിര്‍ സ്ഥാനാര്‍ഥി.

 

Latest News