ഇതും ഒരു സിനിമ, കൊട്ടിക്കലാശത്തില്‍ നൃത്തം ചെയ്ത് സുരേഷ് ഗോപി

തൃശൂര്‍- തുറന്ന വാഹനത്തില്‍ കുടുംബത്തോടൊപ്പമെത്തി നൃത്തം ചെയ്തായിരുന്നു തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത്. നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം ഭാര്യ രാധിക, മകന്‍ ഗോകുല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ടോം വടക്കന്‍ എന്നിവര്‍ പ്രചാരണ വാഹനത്തില്‍ ഉണ്ടായിരുന്നു.
വിവിധയിടങ്ങളില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥി കൊട്ടിക്കലാശത്തിനായി നഗരത്തിലെത്തിയത്. രാവിലെ കേച്ചേരിയില്‍ നിന്നായിരുന്നു റോഡ് ഷോകളുടെ തുടക്കം. തുടര്‍ന്ന്  മണ്ണുത്തിയിലും റോഡ് ഷോ നടത്തി.
കൊട്ടിക്കലാശം പരിസമാപ്തിയോടടുത്തപ്പോള്‍ വാഹനത്തില്‍ കൈകള്‍ ഉയര്‍ത്തി വീശിയും നൃത്തച്ചുവടുകള്‍ വച്ചും സുരേഷ്‌ഗോപി ആവേസം പങ്കുവച്ചു. മകന്‍ ഗോകുലും നൃത്തം വെക്കുന്നുണ്ടായിരുന്നു.

 

Latest News