പൊണ്ണത്തടിയാണോ പ്രശ്‌നം; പ്രവാസി ഗായികയുടെ ഈ ഡയറ്റ് പ്ലാന്‍ നോക്കിക്കൂടെ?

റിയാദ്- ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇതിനായി കഠിന പ്രയത്‌നങ്ങളില്‍ ഏര്‍പ്പെടുന്നത്. വണ്ണം കുറയ്ക്കാന്‍ നൂറു വഴികള്‍ നോക്കിയിട്ടും ഫലമില്ലെന്നു പറയുന്നവരാണ് പലരും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ ഇന്നുണ്ട്. എന്നാല്‍ 45 ദിവസം കൊണ്ട് ഭാരം 95 കിലോയില്‍ നിന്ന് 75 കിലോയാക്കി കുറച്ചു അത്ഭുതപെടുത്തിയ ഗായിക ഷബാന അന്‍ഷാദ് ചോദിക്കുന്നു: എന്റെയീ മാജിക് ഡയറ്റ് പ്ലാന്‍ ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ? എല്‍സിഎച്ച്എഫ്(കീറ്റോ) ഭക്ഷണരീതിയുടെ അനുഭവ സാക്ഷ്യമാണിത്.

സൗദി അറേബ്യയിലെ വേദികളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടിയ കൊല്ലം സ്വദേശിനി ഷബാന അന്‍ഷാദ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത മാജിക് ഡയറ്റ് പ്ലാന്‍ വിഡിയോ ലക്ഷക്കണക്കിനാളുകള്‍ ഇതിനകം കണ്ടു കഴിഞ്ഞു, ഡയറ്റ് പ്ലാന്‍ പരീക്ഷിച്ചവര്‍ക്ക് 100 ശതമാനം ഫലം കിട്ടിയെന്നാണ് അഭിപ്രായങ്ങള്‍.

പ്രസവ ശേഷം 95 കിലോയോളം ഭാരം കൂടി പല അസുഖങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും എത്തിനില്‍ക്കുമ്പോഴാണ് താന്‍  വ്യത്യസ്ത രീതിയില്‍  ഡയറ്റ് പ്ലാന്‍ പരീക്ഷിച്ചതെന്ന് ഷബാന പറയുന്നു. നല്ല റിസള്‍ട്ട് കിട്ടിയപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരപെടട്ടെയെന്നു കരുതിയാണ് വിഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതെന്ന് അവര്‍ പറയുന്നു.

 

Latest News