ബുറൈദ ജയിലില്‍ 14 ഇന്ത്യക്കാര്‍; എംബസി സംഘം സന്ദര്‍ശിച്ചു

ഇന്ത്യന്‍ എംബസി സംഘം ബുറൈദ സഫറാ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍.

ബുറൈദ- ഇന്ത്യന്‍ എംബസി ജയില്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ബുറൈദ സഫറാ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. 14 ഇന്ത്യന്‍ തടവുകാരില്‍ രണ്ടു പേര്‍ കൊലപാതകക്കേസിലും രണ്ടു പേര്‍ അനാശാസ്യ കേസിലും അറസ്റ്റിലായവരാണ്.
ശേഷിക്കുന്ന പത്തു പേര്‍ സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.  അസിസ്റ്റന്റ് കോണ്‍സുലാര്‍ രാജീവ് രഞ്ജന്‍, ജയില്‍ സെക്ഷന്‍ ഉദ്യോഗസ്ഥന്‍ യൂസുഫ്, സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
 


 

 

Latest News