കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ നൂറുകണക്കിന് ഒഴിവുകള്‍

കുവൈത്ത് സിറ്റി-  കുവൈത്തിലെ ജാബിര്‍, ജഹ്‌റ ആശുപത്രികളില്‍ 3,900 നഴ്‌സുമാരുടെ ഒഴിവ്. 910 ഡോക്ടര്‍മാര്‍, 1180 ഫാര്‍മസിസ്റ്റുകള്‍ 740 ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവരെയും ആവശ്യമുണ്ട്. ശൈഖ് ജാബിര്‍ ആശുപത്രിയിലേക്ക് മാത്രം 2600 നഴ്‌സുമാരെയും 500 ഡോക്ടര്‍മാരെയും 110 ഫാര്‍മസിസ്റ്റുകളെയും 450 ടെക്‌നീഷ്യന്മാരെയും വേണം.

ജഹ്‌റ ആശുപത്രിയില്‍ 1300 നഴ്‌സുമാരുടെയും 410 ഡോക്ടര്‍മാരുടെയും 70 ഫാര്‍മസിസ്റ്റുകളുടെയും 290 ടെക്‌നീഷ്യന്മാരുടെയും ഒഴിവുണ്ട്. നഴ്‌സിംഗ് മേഖലയിലേക്ക് അധികം സ്വദേശികള്‍ കടന്നുവരാത്തതിനാല്‍ വിദേശികള്‍ക്ക് മികച്ച അവസരമാണിത്.

 

Latest News