കശാപ്പ് വിജ്ഞാപനത്തിനു സ്റ്റേ ഇല്ല; കേന്ദ്രത്തിന് നോട്ടീസ്

ന്യൂദൽഹി ∙ കശാപ്പിയി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നത്  കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപത്തിനു സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. 
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച കോടതി, വിജ്ഞാപനത്തിന്മേൽ കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചു. കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. കേസ് ജൂലൈ 11നു വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ മേയ് 23നു കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പിഴവുകളുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.  വിജ്ഞാപനത്തിനെതിരെ കേരളം, മേഘാലയ നിയമസഭകൾ പ്രമേയം പാസാക്കിയിരുന്നു.

അതിനിടെ, കശാപ്പിനു കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുംവിധമാകും മാറ്റമെന്നും കേന്ദ്ര വനം–പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വ്യവസായികളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിവിധ എൻജിഒകളിൽ നിന്നും ലഭിച്ച പരാതികൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും ഭക്ഷണക്രമത്തിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പു വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

Latest News