കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ  ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ചു  

അഹമ്മദാബാദ്-കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച 'ജന്‍ ആക്രോശ് സഭ'യില്‍ സംസാരിക്കുന്നതിനിടെ സ്‌റ്റേജിലേക്ക് കയറിവന്ന് ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ് ഒരു നിമിഷം അമ്പരന്ന ഹാര്‍ദിക് യുവാവിനെ പ്രതിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ  ആരോപണം.മൂന്നാഴ്ച മുന്‍പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിലുള്ള വിരോധമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ  ഏറ്റവും സ്വാധീനമുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാര്‍ദിക് ആകര്‍ഷിക്കുന്നുണ്ട്. 

Latest News