മുംബൈ- ബുധനാഴ്ച രാത്രി മുതല്‍ ജെറ്റ് എയര്‍വേയസ് എല്ലാ സര്‍വീസുകളും നിര്‍ത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ നിക്ഷേപകര്‍. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള വിമാനക്കമ്പനിയുടെ ഓഹരി വില സ്വാഭാവികമായും 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 32 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
സര്‍വീസ് നിര്‍ത്തിയെങ്കിലും അടുത്തുതന്നെ നടക്കാനിരിക്കുന്ന ലേലത്തിലാണ് നിക്ഷേപകരുടെ പ്രതീക്ഷയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മറ്റു വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റിന്റെ ഓഹരി വില 40 ശതമാനും ഇന്റിഗോ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി വില 60 ശതമാനവും വര്‍ധിച്ചു.