ഗര്‍ഭനിരോധന ഉറയില്‍ കൊക്കെയ്‌നുമായി ദുബായില്‍ പിടിയില്‍

ദുബായ്- ഗര്‍ഭ നിരോധന ഉറകള്‍ക്കകത്ത് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചയാള്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി. 49 കാരനായ പെറു സ്വദേശി കോടതിയില്‍ കുറ്റം നിഷേധിച്ചു.
ദുബായ് വഴി ഈജിപ്തിലേക്ക് പോകുകയായിരുന്നു ഇയാള്‍. ട്രാന്‍സിറ്റിനായി ദുബായില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. തുടര്‍ന്ന് ആന്റ് നാര്‍ക്കോട്ടിക്‌സ് വകുപ്പിന് കൈമാറുകയായിരുന്നു.
2.3 കിലോഗ്രാം കൊക്കെയ്ന്‍ ഇയാളില്‍നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കേസ് വിചാരണ 22 ന് തുടരും.

 

Latest News