Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാന്റ്‌സിന്റെ പോക്കറ്റ് അരിഞ്ഞെടുത്തു; റിയാദില്‍നിന്ന് വീണ്ടും ഭീതിപ്പെടുത്തുന്ന ദൃശ്യം

റിയാദ്- സൗദി തലസ്ഥാനത്ത് മലയാളികളടക്കമുള്ള വിദേശികളെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബുധനാഴ്ച രാവിലെ ബത്്ഹയില്‍ കഠാരയുമായി തടഞ്ഞുനിര്‍ത്തി വിദേശിയുടെ പാന്റ്‌സിന്റെ പോക്കറ്റ് അരിഞ്ഞെടുക്കുന്ന സിസിടിവി ദൃശ്യം ലഭ്യമായി. പട്ടാപ്പകല്‍ പോലും കഠാരയുമായി കാത്തുനില്‍ക്കുന്ന കവര്‍ച്ചക്കാര്‍ സാധാരണമായിരിക്കയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. തനിച്ച് നടന്നു പോകുന്നവരയാണ് പ്രധാനമായും കവര്‍ച്ചക്കാര്‍ ലക്ഷ്യമിടുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചാലും പിന്തുടര്‍ന്ന് പിടികൂടി കൈയിലുള്ളത് മുഴുവന്‍ കവരുകയാണ്.
ഒരാഴ്ച മുമ്പ് റിയാദ് ബത്ഹയില്‍തന്നെ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷഫീഖിന് ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ജോലി കഴിഞ്ഞ് രാതി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഫഌറ്റിനു സമീപം ഒളിച്ചിരുന്ന കവര്‍ച്ചക്കാരന്‍ ഷഫീഖിനെ നിലത്തു തള്ളിയിട്ടശേഷം പഴ്‌സും മൊബൈലും ഇഖാമയും കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നാണ് വാള്‍ കൊണ്ട് വെട്ടിയത്.  നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്ക് അക്രമി രക്ഷപ്പെട്ടിരുന്നു. പോലീസെത്തിയാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
റിയാദിലെ  സാമൂഹിക പ്രവര്‍ത്തകന്‍ അലവിക്കുട്ടി ഒളവട്ടൂരും ഭാഗ്യത്തിനാണഅ കവര്‍ച്ചക്കാരന്റെ കഠാരയില്‍നിന്ന് രക്ഷപ്പെട്ടത്.
പകലായാലും രാത്രിയായാലും തനിച്ച് നടന്നുപോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഉണര്‍ത്തി.

 

Latest News