മരുന്നുകള്‍ക്ക് ബാര്‍കോഡുമായി കുവൈത്ത്

കുവൈത്ത് സിറ്റി- മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തി കുവൈത്ത്. ഇതിനായി ആരോഗ്യ മന്ത്രാലയം ജിഎസ്1 ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
ഉല്‍പാദകരില്‍നിന്ന് തുടങ്ങി അവസാനം രോഗിയുടെ കൈവശം മരുന്ന് എത്തുന്നത് വരെയുള്ള പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്തുകയാണ് സംവിധാനം കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ മരുന്ന് നിയന്ത്രണ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു.
വ്യാജ മരുന്നുകളുടെ വ്യാപനം തടയുന്നതിനും ആവശ്യമുള്ള ഘട്ടങ്ങളില്‍ മരുന്ന് പിന്‍വലിക്കുന്നതിനും സംവിധാനം സൗകര്യപ്രദമാകും.

 

 

Latest News