കുവൈത്ത് സിറ്റി- രേഖകളില്‍ കൃത്രിമവും വിശ്വാസ വഞ്ചനയും നടത്തിയെന്ന കേസില്‍ രണ്ട് മലയാളികള്‍ക്ക് കോടതി ഒരുവര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. ചങ്ങനാശേരി സ്വദേശി ജയകൃഷ്ണന്‍ നായര്‍, ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവര്‍ക്കാണ് പ്രാഥമിക കോടതിയുടെ ശിക്ഷ. കള്ളസാക്ഷി പറഞ്ഞുവെന്നതിന് സ്വദേശിക്ക് രണ്ടുമാസം തടവ് വിധിച്ച കോടതി മറ്റൊരു പ്രതിയായ ഷാജന്‍ ജോസഫ് പീറ്ററെ വിട്ടയച്ചു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയില്‍ മാനേജര്‍ ആയിരുന്നു ജയകൃഷ്ണന്‍ നായര്‍. പദവി ദുരുപയോഗം ചെയ്ത് കരാര്‍ രേഖകളില്‍ കൃത്രിമം ഉണ്ടാക്കി വഞ്ചിച്ചുവെന്നാണ് കേസ്. സമാനമായ മറ്റൊരു കേസില്‍ ജയകൃഷ്ണന്‍ നായര്‍ക്കും സ്വദേശിക്കും ഉപാധികളോടെ കോടതി നേരത്തെ രണ്ടുമാസം തടവ് വിധിച്ചിരുന്നു.