ദുബായ്- രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നതിനായി അടച്ചിടുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഏഷ്യയിലും യൂറോപ്പിലേക്കുമടക്കം 135 സര്‍വീസുകള്‍ 45 ദിവസത്തേക്ക് റദ്ദാക്കും. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള വിമാനങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
റോയല്‍ വിമാനത്താവളം ഉപയോഗിക്കുന്നത് കൂടാതെ അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളും ഉപയോഗിക്കും.
ഏപ്രില്‍ 16 മുതലാണ് ദുബായ് വിമാനത്താവളം അടച്ചിടുന്നത്.
യു.കെ, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദന്‍, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കിയിട്ടുണ്ട്.
ഇവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുകയല്ല, സര്‍വീസുകളുടെ എണ്ണം കുറക്കുകയാണ് ചെയ്തിരിക്കുന്നത്. ബാങ്കോക്കിലേക്ക് ആഴ്ചയില്‍ 14 സര്‍വീസുകള്‍ റദ്ദാകും.
ദുബായ് വിമാനത്താവളത്തില്‍ ഈ കാലയളവില്‍ ഒരു എയര്‍ സ്ട്രിപ് മാത്രമാണ് ഉപയോഗിക്കുക.