പേപ്പര്‍ ബാഗിന് മൂന്ന് രൂപ വാങ്ങി; ബാറ്റ 9000 രൂപ നഷ്ടം നല്‍കണം

ചണ്ഡീഗഢ്- ഉപഭോക്താവിനോട് പേപ്പര്‍ ബാഗിന് മൂന്ന് രൂപ വാങ്ങിയ ബാറ്റ ഇന്ത്യ 9000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചണ്ഡീഗഢ് ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. സേവനത്തില്‍ ഗുരുതര വീഴ്ചയാണ് കമ്പനി വരുത്തിയതെന്ന് ഫോറം ചൂണ്ടിക്കാട്ടി.

സെക്ടര്‍ 22 ഡിയിലെ ബാറ്റ സ്‌റ്റോറില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഷൂ വാങ്ങിയ ദിനേശ് പ്രസാദ് റാത്തൂരിയാണ് ഫോറത്തെ സമീപിച്ചത്. പേപ്പര്‍ ബാഗിനുള്ള തുകയടക്കം 402 രൂപയാണ് ഈടാക്കിയതെന്നും ബാറ്റയുടെ പരസ്യം ബാഗിലുണ്ടായിരുന്നുവെന്നും ദിനേശ് പരാതിയില്‍ പറഞ്ഞിരുന്നു. മൂന്ന് രൂപ തിരികെ നല്‍കണമെന്നും സേവനത്തിലെ വീഴ്ചക്ക് ബാറ്റ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം.

 

Latest News