ഗൂഗിള്‍ പേയിലൂടെ സ്വര്‍ണം വാങ്ങാം 

മുംബൈ: ഉപയോക്താക്കള്‍ക്ക് ഇനി ഗൂഗിള്‍ പേയിലൂടെ സ്വര്‍ണം വാങ്ങാം. ഇതിനായി എം എംടിസി പിഎഎംപി ഇന്ത്യ എന്നിവയുമായി ഗൂഗിള്‍ കരാറിലെത്തി. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് എംഎംടിസി പിഎഎംപി ഇന്ത്യയായിരിക്കും. പുതിയ സംവിധാനത്തിലൂടെ 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേക മാനണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്.

Latest News