Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്രൈയിംഗ് പാന്‍ കൊണ്ട് തലക്കടിച്ച് കൊല: ഷാര്‍ജയില്‍ പ്രതിക്ക് വധശിക്ഷ

ഷാര്‍ജ- ഒപ്പം താമസിക്കുന്നയാളെ ഫ്രൈയിംഗ് പാന്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഏഷ്യക്കാരനെ ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. തല തകര്‍ന്ന് രക്തം വാര്‍ന്നാണ് 63 കാരന്‍ മരിച്ചത്. മാനസികരോഗമുള്ളയാളാണ് പ്രതി.
2018 ഏപ്രില്‍ 10 നാണ് കൊലപാതകമുണ്ടായത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് പ്രതിയെ പരിഹസിച്ചതില്‍ കോപംപൂണ്ടായിരുന്നു ആക്രമണം. തന്നെ പട്ടിയെന്ന് വിളിച്ചതായി ഒപ്പം താമസിക്കുന്ന മറ്റുള്ളവര്‍ പറഞ്ഞതില്‍ അരിശം പൂണ്ട പ്രതി മുറിക്കുള്ളിലേക്ക് കടന്ന് ചെന്ന് ഉറങ്ങിക്കിടന്ന വയോധികനെ ആക്രമിക്കുകയായിരുന്നു.
അടുക്കളയില്‍പോയി കനമുളള ഫ്രൈയിംഗ് പാനെടുത്ത് താന്‍ ഇരയുടെ തലക്കടിച്ച കാര്യം പ്രതി കോടതിയില്‍ സമ്മതിച്ചു.

 

 

Latest News