നേപ്പാളില്‍ വിമാനവും കോപ്റ്ററും കൂട്ടിയിടിച്ച് മൂന്ന് മരണം

കാഠ്മണ്ഡു- നേപ്പാളിലെ എവറസ്റ്റ് പര്‍വ്വത മേഖലയിലെ ലുക്ല എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം റണ്‍വേയില്‍ നിന്ന് വഴിമാറിപ്പോയി രണ്ട് ഹെലികോപ്റ്ററുകളുമായി കൂട്ടിയിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും അപകടസാധ്യതയേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. ചെറുവിമാനത്തിന്റെ കോപൈലറ്റും പുറത്തു നില്‍ക്കുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ സംഭവസ്ഥലത്തു വച്ചും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാഠ്മണ്ഡുവില്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
 

Latest News