ലണ്ടന്‍ ബസില്‍ വനിതാ എം.പിക്കു മുന്നില്‍ യുവാവിന്റെ ഹസ്തമൈഥുനം

ലണ്ടന്‍- ബ്രിട്ടനില്‍ വനിതാ എം.പിയുടെ മുന്നില്‍ ഹസ്തമൈഥുനം നടത്തിയ യുവാവിനെ തേടി ലണ്ടന്‍ പോലീസ്. ലണ്ടന്‍ ബസില്‍വെച്ചായിരുന്നു പാക് വംശജയായ എം.പി നാസ് ഷാക്കുമുന്നില്‍ യുവാവിന്റെ ലൈംഗിക വൈകൃതം. ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റിലെ ലേബര്‍ പാട്ടി നേതാവു കൂടിയായ നാസ് ഷാ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം.
ഇത്തരമൊരു സംഭവം തന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞു.
ഇത്തരം ലൈംഗിക വൈകൃതങ്ങളെ കുറിച്ച് 90 ശതമാനം പേരും പരാതിപ്പെടാത്തതാണ് വര്‍ധിക്കാന്‍ കാരണമെന്ന് ബ്രിട്ടീഷ് എം.പി പറഞ്ഞു.

 

Latest News