ദുബായ്- ഷാര്‍ജയിലെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് 28 കാരിയായ ഏഷ്യന്‍ വനിത മരിച്ചു. അല്‍ നഹ്ദ പ്രദേശത്തെ താമസസ്ഥലത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വനിതയെ പെട്ടെന്ന് അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.






