ദുബായ്- യു.എ.ഇയില്‍നിുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ആയിരിക്കും. സെപ്റ്റംബര്‍ 25 ന് എട്ട് ദിവസത്തെ ദൗത്യവുമായി രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് പുറപ്പെടുത് ഹസ്സ അല്‍ മന്‍സൂരി ആയിരിക്കുമെ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (ഐ.എസ്.എസ്) അറിയിച്ചു.
ഐ.എസ്.എസിലേക്ക് പോകു ആദ്യത്തെ അറബ് പൗരനാണ് ഹസ്സ. ബഹിരാകാശത്തേക്ക് പോകാന്‍ റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തില്‍ രണ്ട് ഇമാറാത്തികളാണ് പരിശീലനം നേടിയത്. ഹസ്സയും സുല്‍ത്താന്‍ അല്‍ നെയാദിയും. ഹസ്സയെ സഞ്ചാരിയായി തെരഞ്ഞെടുത്തതോടെ സുല്‍ത്താന്‍ ബാക് അപ് ആയി തുടരും.
കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നി് സോയൂസ്-എം.എസ് 15 ബഹിരാകാശ വാഹനത്തിലാണ് ഹസ്സ കുതിക്കുക. സോയൂസ് എം.എസ് 12 വാഹനത്തില്‍ ഒക്‌ടോബര്‍ മൂിന് മടങ്ങിയെത്തും. ഇതോടെ ചരിത്രത്താളുകളില്‍ ഹസ്സ അല്‍ മന്‍സൂരിയുടെ പേര് രേഖപ്പെടുത്തപ്പെടും.






