ഹിന്ദിയില്‍ പാടി നിത്യാ മേനോന്‍ 

കൊച്ചി: മലയാള ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മിന്നും താരമായി മാറിയ വ്യക്തിയാണ് നിത്യാ മേനോന്‍. അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് നിത്യ പലവട്ടം തെളിയിച്ചിട്ടുണ്ട്. പാട്ട് പാടി വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം. ഇത്തവണ ഹിന്ദി ഗാനമാണ് നിത്യ ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഗാനമാണ് നിത്യ ആലപിച്ചിരിക്കുന്നത്. 
ട്വിറ്ററിലും ഫേസ്ബുക്കിലുമായി താരം പങ്കുവച്ച വീഡിയോ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്

Latest News