അനുഗമിക്കാന്‍ നഴ്‌സിനെ കിട്ടി; പിള്ള റെഡ്ഡി അടുത്ത ദിവസം നാട്ടിലെത്തും

ഖുന്‍ഫുദ- അനുഗമിക്കാന്‍ നഴ്‌സ് ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങിയ ചെന്നൈ സ്വദേശി പിള്ള റെഡ്ഡി അടുത്ത ദിവസം നാട്ടിലെത്തും. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ഡാനിഷ് ലാല്‍ കൂടെ പോകാമെന്ന് സമ്മതിച്ചതായും ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഖുന്‍ഫുദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ ബാബു അറിയിച്ചു.
നഴ്‌സിനെ തേടുന്ന ഫൈസല്‍ ബാബുവിന്റെ കുറിപ്പ് മലയാളം ന്യൂസ് ഓപ്പണ്‍ പേജില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ബന്ധപ്പെട്ടത്.  
ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് നജ്‌റാനിലെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന റെഡ്ഡിയെ നജ്റാനിലെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തില്‍ നിന്ന് മോചിതനായെങ്കിലും സ്ഥലകാല ബോധമില്ലാതെ കിടപ്പിലായ റെഡ്ഡിയെ നാട്ടിലെത്തിക്കാന്‍ സ്‌പോണ്‍സറാണ് മുന്‍കൈ എടുത്തത്. നാട്ടിലേക്ക് പോകുകയാണെങ്കിലും റെഡ്ഡിക്കു മുന്നില്‍ ജീവിതം ചോദ്യചിഹ്നമാണ്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫൈസല്‍ ബാബുവുമായി ബന്ധപ്പെടാം. 0506577642

 

Latest News