ഇസ്രായിലില്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്

ജറൂസലം- ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ബെന്യാമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്. 120 അംഗ പാര്‍ലമന്റെില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും പ്രധാന  എതിരാളി ബെന്നി ഗാന്റ്‌സിന്റെ കഹോല്‍ ലവാന്‍ പാര്‍ട്ടിയും 35 സീറ്റു വീതമാണ് നേടിയതെങ്കിലും മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ നെതന്യാഹു അധികാരത്തില്‍ തുടരുമെന്നാണ് സൂചനകള്‍.

വലതുപക്ഷ പാര്‍ട്ടികള്‍ നെതന്യാഹുവിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 65 എം.പിമാരുടെ പിന്തുണ നെതന്യാഹുവിന് ഉറപ്പായി. ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചു സീറ്റുകള്‍ ലിക്കുഡ് പാര്‍ട്ടി അധികം നേടിയിട്ടുണ്ട്.

ഇത് അഞ്ചാം തവണയാണ് ബിബിയെന്ന് വിളിപ്പേരുള്ള നെതന്യാഹു അധികാരത്തിലെത്തുന്നത്.  വന്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട നെതന്യാഹുവിന് രാഷ്ട്രീയ അതിജീവനത്തിന് ജയം അനിവാര്യമായിരുന്നു.

 

Latest News