വൻതുകയുമായി വിദേശി പിടിയിൽ

ജിദ്ദ - ഉറവിടമറിയാത്ത വൻതുകയുമായി അഫ്ഗാനിയെ ജിദ്ദ-ജിസാൻ തീരദേശ പാതയിൽ ജിദ്ദയുടെ പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റിൽ വെച്ച് സുരക്ഷാ സൈനികർ പിടികൂടി. പുതിയ തീരദേശപാതയിൽ ഖുംറയിലെ ചെക്ക് പോസ്റ്റിൽ വെച്ച് സംശയം തോന്നി അഫ്ഗാനിയുടെ കാർ തടഞ്ഞുനിർത്തി നടത്തിയ ദേഹപരിശോധനയിലാണ് വസ്ത്രത്തിനു താഴെ ഒളിപ്പിച്ച നിലയിൽ കാൽ ലക്ഷത്തിലേറെ റിയാൽ കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിന് അഫ്ഗാനിക്ക് സാധിച്ചില്ല. തുടർ നടപടികൾക്കായി തൊണ്ടി സഹിതം അഫ്ഗാനിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Latest News