Sorry, you need to enable JavaScript to visit this website.

ലൂസിഫര്‍ ജിദ്ദയിലെത്താന്‍ വൈകും 

ജിദ്ദ: പ്രവാസ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന മെഗാ ഹിറ്റ് ചിത്രം ലൂസിഫറിന്റെ സൗദി റിലീസ് വൈകാന്‍ സാധ്യത. നാളെ (ഏപ്രില്‍11) ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കാനിടയില്ലെന്ന് വോക്‌സ് സിനിമാസ് അധികൃതര്‍ വ്യക്തമാക്കി. ഷെഡ്യൂള്‍ ചെയ്ത പടം വൈകാതെ പ്രദര്‍ശിപ്പിക്കും. ജിദ്ദ റെഡ് സീ മാളിലെ തിയേറ്ററിന് പുറമേ റിയാദിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ തന്നെ യു.എ.ഇയിലെ തിയേറ്ററുകളില്‍ ഈ സിനിമ റിലീസ് ചെയ്തിരുന്നു. കേരളത്തില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ സമയം റിലീസ് ചെയ്തും ചരിത്രം സൃഷ്ടിച്ചു. കോഴിക്കോട് നഗരത്തിലും കുറ്റിയാടിയ്ക്കടുത്ത കക്കട്ടില്‍ പോലുള്ള സ്ഥലങ്ങളിലും സിനിമയെത്തി. മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാരിയര്‍, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍. 175 മിനുറ്റ് ദൈര്‍ഘ്യമുള്ള മലയാള പടത്തിന് അറബിക്, ഇംഗ്‌ളീഷ് ഭാഷകളിലും സബ് ടൈറ്റിലുകളുണ്ടാവും. പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വെറും എട്ട് ദിവസം കൊണ്ടാണ്  100 കോടി ക്ലബില്‍ ഇടം പിടിച്ചത്. ലോക ബോക്‌സ് ഓഫീസിലൂടെയാണ് ഈ നേട്ടം. നെടുമ്പള്ളി എന്ന ജീപ്പില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Latest News