Sorry, you need to enable JavaScript to visit this website.

നമോ ടിവിയുടെ കണ്ണ് അടപ്പിച്ചു 

ന്യൂദല്‍ഹി: ഇനി കുറച്ചു കാലത്തേയ്ക്ക് 'നമോ ടിവി' കാണണ്ട... പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍.'നമോ ടിവി' വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച 'നമോ ടിവി'യുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ  നടപടി.പ്രമുഖ ഡിടിഎച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ 31നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ചാനല്‍ സമര്‍പ്പണം നിര്‍വ്വഹിച്ചത്.അനുമതിയില്ലാതെ ചാനല്‍ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Latest News