നാരായണ്‍പേട്ട്- തെലങ്കാനയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പെട്ടിരുന്ന പത്ത് വനിതാ തൊഴിലാളികള്‍ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. തിലേരു ഗ്രാമത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് അപകടം. 12 സ്ത്രീ തൊഴിലാളികളാണ് മഴക്കുഴി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോലിസ് പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും നല്കാന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.