ദോഹ - ഖത്തറില്‍ സ്ഥിരം താമസാനുമതിക്ക് അര്‍ഹതയുള്ള പ്രവാസിയാണോ എന്നറിയന്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് നല്‍കി.
https://portal.moi.gov.qa എന്ന മന്ത്രാലയ വെബ്‌സൈറ്റില്‍ റസിഡന്‍സി പെര്‍മിറ്റ് എന്‍ക്വയറി വിഭാഗത്തിലാണു സ്ഥിരതാമസാനുമതിക്ക് അര്‍ഹതയുണ്ടോ എന്ന ലിങ്ക് ഉള്ളത്. പെര്‍മനന്റ് റസിഡന്‍സി എലിജിബിലിറ്റി എന്‍ക്വയറി എന്ന ലിങ്ക് തുറന്ന് ഖത്തര്‍ ഐഡി നമ്പറും ഐഡിയുടെ കാലാവധി തീരുന്ന തീയതിയും നല്‍കണം.
മൂന്നാമത്തെ കോളത്തില്‍ വെരിഫിക്കേഷന്‍ കോഡ് നല്‍കി സമര്‍പ്പിക്കുന്നതോ
ടെ മറുപടി ലഭിക്കും. സ്ഥിരതാമസാനുമതിക്ക് അര്‍ഹമല്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ല. അര്‍ഹരായവര്‍ക്ക് ഏതു വിഭാഗത്തിലാണ് അപേക്ഷിക്കാനാവുക എന്നതു സംബന്ധിച്ച വിവരം ലഭിക്കും. ആ വിഭാഗത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷം 100 പ്രവാസികള്‍ക്കേ സ്ഥിര താമസാനുമതി നല്‍കൂ.
ഖത്തറിന്റെ വികസനത്തിന് നിര്‍ണായക സംഭാവന നല്‍കിയ പ്രവാസികള്‍ക്കാണു സ്ഥിരതാമസാനുമതി (പിആര്‍പി) നല്‍കുക. സ്വദേശികള്‍ക്കു ലഭിക്കുന്ന ഒട്ടുമിക്ക അവകാശങ്ങളും പിആര്‍പി ലഭിക്കുന്നവര്‍ക്കും കിട്ടും. എന്നാല്‍ അധികാരസ്ഥാനങ്ങളിലെത്താന്‍ ഇവര്‍ക്ക് അനുമതിയുണ്ടാവില്ല.






