നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

ഗുരുവായൂര്‍- നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

 

 

Latest News