Sorry, you need to enable JavaScript to visit this website.

ദുബായ് ഗ്ലോബല്‍ വില്ലേജ് സമാപനത്തിലേക്ക്, സന്ദര്‍ശകരൊഴുകുന്നു

ദുബായ് - ആഗോളഗ്രാമം അടക്കുന്നു. ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച ഗ്ലോബല്‍ വില്ലേജിലെ അപൂര്‍വ കാഴ്ചകളാണ് ഏപ്രില്‍ 13ന് അവസാനിക്കുക. സമാപന ദിനം അടുത്തതോടെ വന്‍ സന്ദര്‍ശക പ്രവാഹമാണ്. 2018 ഒക്ടോബര്‍ 30നാണ് പ്രദര്‍ശനം തുടങ്ങിയത്.
വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാം, ഒപ്പം കാഴ്ചകള്‍ കാണുകയും ചെയ്യാം. ഇതാണ് ഗ്ലോബല്‍ വില്ലേജിന്റെ ആകര്‍ഷണം. അവസാന ദിനങ്ങളില്‍ സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുമെന്നതിനാല്‍ വില നന്നായി കുറയും.
അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ജാക്കറ്റ് കടകള്‍, ബോസ്‌നിയയിലെ ചായക്കോപ്പകള്‍, യെമനിലെ തേന്‍ കടകള്‍, തുര്‍ക്കിയിലെ മനോഹര കളിമണ്‍ പാത്രങ്ങള്‍, റഷ്യന്‍ പവലിനയിലെ വസ്ത്രക്കടകള്‍ തുടങ്ങിയവയിലെല്ലാം നല്ല വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകുമെന്നാണ് സ്ഥിരം സന്ദര്‍ശകര്‍ പറയുന്നത്. ആറിന് അടയ്‌ക്കേണ്ടിയിരുന്ന ഗ്ലോബല്‍ വില്ലേജ് ഒരാഴ്ചത്തേക്കു കൂടി നീട്ടുകയായിരുന്നു.

 

Latest News