ബഹ്‌റൈന്‍ മലയാളികള്‍ക്ക് സൗജന്യമായി വിദഗ്ധ ഡോക്ടര്‍മാരെ കാണാന്‍ അവസരം

മനാമ- ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തുന്ന കാര്‍ഡിയോളജി, പ്രമേഹം, ജനറല്‍ മെഡിസിന്‍, ഇന്റെര്‍ണല്‍ മെഡിസിന്‍ വിഭാഗം വിദഗ്ധര്‍ ഏപ്രില്‍ 13 ന് വൈകിട്ട് 7.30 മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറില്‍ സംസാരിക്കുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അസുഖ വിവരങ്ങള്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഡോ: കെ. സുരേഷ് (തിരുവനന്തപുരം എസ്.കെ. ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍), ജീവിതശൈലീ രോഗ വിദഗ്ധന്‍ ഡോ: പ്രതാപ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീചിത്ര തിരുന്നാള്‍  ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസറും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് തലവനുമായ ഡോ. രാമന്‍കുട്ടി, ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ. പവിത്രന്‍ (പി.ആര്‍.എസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം) എന്നിവരുടെ  സൗജന്യ സേവനമാണ് പ്രവാസികളെ കാത്തിരിക്കുന്നത്.
പി.എന്‍. മോഹന്‍രാജ് (39234535) കെ.ടി. സലിം (33750999) എന്നിവരെ വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

Latest News