ചര്‍ച്ചയ്ക്ക് പേടിയുണ്ടോ? എങ്കില്‍ അറിയുന്ന വിഷയമെടുക്കാം; മോഡിയെ വെല്ലുവിളിച്ച് രാഹുല്‍

ന്യുദല്‍ഹി- അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'അഴിമതിയെ കുറിച്ച് ഞാനുമായി ഒരു സംവാദം നടത്തുന്നതിനു പേടിയുണ്ടോ' എന്ന ചോദ്യവുമായാണ് രാഹുലിന്റെ മോഡിയോടുള്ള വെല്ലുവിളി. നന്നായി അറിയാവുന്ന വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ചര്‍ച്ച എളുപ്പമാക്കിത്തരാമെന്നും രാഹുല്‍ മോഡിയോട് പറഞ്ഞു. മോഡിയെ കൊട്ടി മൂന്ന് വിഷയങ്ങളാണ് രാഹുല്‍ ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. 1. റഫാല്‍+അനില്‍ അംബാനി, 2. നീരവ് മോഡി, 3. അമിത് ഷാ+ നോട്ടു നിരോധനം എന്നീ വിഷയങ്ങളില്‍ തായാറായി വന്നോളൂ എന്നും രാഹുല്‍ വെല്ലുവിളിച്ചു.

Latest News