പെരിന്തല്‍മണ്ണ- പനങ്ങാങ്ങര അങ്ങാടിയില്‍ രണ്ട് ലോറികള്‍ക്കിടയില്‍ മാരുതി ആള്‍ട്ടോ കാര്‍ കുടുങ്ങി ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി. പട്ടണം ഹംസപ്പയുടെ മകള്‍ ഹര്‍ഷീന (17) ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചു. ഹര്‍ഷീനയുടെ പിതാവ് ഹംസപ്പയും (40), അനുജന്‍ ബാദുഷയും (8) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു. പരിക്കേറ്റ ഹംസപ്പയുടെ ഭാര്യ റഹീനയും മകള്‍ ഹിഷാനയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകട സമയത്ത് അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.