രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍  വിദ്യാര്‍ഥികള്‍ക്ക് 10 മാര്‍ക്ക് 

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് പോളിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ തന്ത്രവുമായി ലഖ്‌നൗവിലെ ഒരു കോളേജ്. കോളേജിലെ കുട്ടികളുടെ രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ അവസാന പരീക്ഷയില്‍ 10 മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നാണ് വാഗ്ദാനം.   
ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജാണ് പോളിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ മാത്രമല്ല, രക്ഷിതാക്കളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും സ്‌കൂള്‍ ഗേറ്റുകളില്‍ നാട്ടിയിട്ടുണ്ട്.  
രാജ്യത്തോടും അവനവനോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമാണ് വോട്ട് ചെയ്യുക എന്നതെന്നും. ആയതിനാല്‍ രക്ഷിതാക്കള്‍ എല്ലാവരും തന്നെ വോട്ട് ചെയ്യാനുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും വോട്ട് ചെയ്യുന്നവരുടെ മക്കള്‍ക്ക് 10 മാര്‍ക്ക് അധികമായി നല്‍കുമെന്ന് കോളേജ് വാഗ്ദാനം ചെയ്യുകയാണെന്നും ആണ് ഗേറ്റില്‍ സ്ഥാപിച്ച ബാനറില്‍ എഴുതിയിരിക്കുന്നത്.

Latest News