എവറസ്റ്റിന്റെ നെറുകയിലെത്താന്‍ യു.എ.ഇ വനിത

അബുദാബി- ലോകത്തെ ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ യു.എ.ഇ വനിതയെന്ന ബഹുമതി നേടാന്‍ ഖദീജ മുഹമ്മദ് തുര്‍ക്കി എന്ന 46 കാരി
8848 മീറ്റര്‍ ഉയരത്തിലേക്ക് രണ്ടു മാസത്തെ കഠിനശ്രമം കൊണ്ട് എത്തിച്ചേരാനാവുമെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച ഖദീജ കാട്മണ്ഡുവിലേക്ക് യാത്രതിരിച്ചു. കോച്ച് മുസ്തഫ സലാമിയയും ഒപ്പമുണ്ട്.
കഴിഞ്ഞ വര്‍ഷം എവറസ്റ്റിന്റെ ബേസ് ക്യാമ്പ് വരെ ഖദീജ എത്തിയിരുന്നു.  

 

Latest News