Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് വീണ്ടും ഡ്രോണ്‍ സാന്നിധ്യം 

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി തിരുവനന്തപുരത്ത് വീണ്ടും ഡ്രോണ്‍ സാന്നിധ്യം. സുരക്ഷാ ചുമതലയിലുള്ള പോലീസുകാരാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ  പരിസരത്ത് നേരെത്തെ ഡ്രോണ്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിന്റെ  കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തായാണ് കഴിഞ്ഞ ദിവസം ഡ്രോണ്‍ കണ്ടെത്തിയത്. 
ഡ്രോണ്‍ പറത്തിയ ശ്രീകാര്യം സ്വദേശി നൗഷാദിനെ പിറ്റേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തിന്റെ  തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍  കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Latest News