Sorry, you need to enable JavaScript to visit this website.

സഹായിച്ചത് മഞ്ജു വാരിയര്‍ മാത്രം-ഭാഗ്യലക്ഷ്മി 

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചത്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ആനന്ദവല്ലി അമ്പതിലധികം സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കെല്ലാം ആനന്ദവല്ലി ശബ്ദം നല്‍കിയെങ്കിലും മരണ വാര്‍ത്ത അറിഞ്ഞ് താരങ്ങളോ സംവിധായകരോ അവസാനമായി ഒന്ന് കാണാന്‍ എത്തിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി വന്ന കാലത്ത് മഞ്ജു വാര്യരായിരുന്നു സഹായവുമായി എത്തിയത്. ഇക്കാര്യങ്ങളെല്ലാം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയാണ് ഫേസ്ബുക്കിലൂടെ തുറന്നെഴുതിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍- അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി. അപ്രതീക്ഷിതമായ വേര്‍പാടുകളാണ് രണ്ട് പേരും നല്‍കിയത്..ഒരുമിച്ച് പ്രവര്‍ത്തിച്ച കാലങ്ങളുടെ ഓര്‍മ്മകളേയും അവര്‍ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തില്‍ നിന്ന് മോചിതയായി വരുന്നേയുളളു ഞാന്‍. വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും. പിണങ്ങിയ സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല് വര്‍ഷത്തോളം എന്റെ തണല്‍ പറ്റി നില്‍ക്കാനായിരുന്നു അവര്‍ക്കിഷ്ടം. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാന്‍ കൊണ്ട് നടന്നു, മകന്‍ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു. ഒറ്റപ്പെട്ട് പോയ പോലെ, ജീവിക്കണ്ട എന്ന തോന്നല്‍. ഒരിക്കല്‍ ഗുരുവായൂരില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ കാര്‍ ഓടിച്ച് കൊണ്ടു പോയി, പാലക്കാടും ഒറ്റപ്പാലത്തും യാത്ര ചെയ്തു. ഇടക്കിടെ യാത്രകള്‍ ചെയ്തു. സിനിമ കാണാന്‍ കൊണ്ട് പോയി. സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ മഞ്ജു വാര്യരോട് പറഞ്ഞു.അന്ന് മുതല്‍ മഞ്ജു സഹായിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ അവര്‍ എന്നേ മരിച്ചു പോകുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് ഡബിങ് ആര്‍ട്ടിസ്റ്റുകള്‍ മരിച്ചു. ആദ്യം അമ്പിളി, ഇപ്പോള്‍ ആനന്ദവല്ലിയും.

Latest News