ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് എയര്‍ ഇന്ത്യ ഇതുവരെ നല്‍കിയ ബില്‍ 443.4 കോടി രൂപ. അഞ്ച് വിദേശ പര്യടനത്തിന്റെ ബില്ലുകള്‍ കൂടി നല്‍കാനുണ്ട്. 2104 മേയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം 44 അന്താരാഷ്ട്ര യാത്രകളാണ് മോഡി എയര്‍ ഇന്ത്യയില്‍ നടത്തിയത്. മറ്റൊരു പ്രധാനമന്ത്രിയും ഇതിനു മുമ്പ് ഇത്രമാത്രം വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള കണക്ക് വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബില്ലുകള്‍ അയക്കുമ്പോള്‍ പണം സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്.
ഈ മാസം യു.എ.ഇ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് പരിപാടിയുണ്ട്. ഭരണ കാലാവധി തീരുന്നതിനുമുമ്പുള്ള അവസാനത്തെ വിദേശ യാത്രയായിരിക്കും അത്. യു.എ.ഇ പ്രഖ്യാപിച്ച പരമോന്നത അവാര്‍ഡ് സ്വീകരിക്കാനാണ് മോഡി പോകുന്നത്.
കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും മോഡിയുടെ യാത്രക്ക് ഇതുവരെ വന്ന ചെലവ് മുന്‍പ്രധാനമന്തി മന്‍മോഹന്‍ സിംഗ് നടത്തിയ 38 യാത്രകള്‍ക്കുള്ള ചെലവിനേക്കാള്‍ കുറവാണ്. 2009 മുതല്‍ 204 വരെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് 493.22 കോടി രൂപയാണ് ചെലവഴിച്ചത്.






