മക്ക- കുരങ്ങുകളുടെ അക്രമണം ഭയന്നോടിയ ശുചീകരണ തൊഴിലാളി മലയുടെ മുകളിൽനിന്ന് വീണുമരിച്ചു. മക്കയിൽ ഹിറ മലയുടെ മുകളിലാണ് സംഭവം. കുരങ്ങുകൾ അക്രമിക്കുമെന്ന് ഭയന്ന തൊഴിലാളി ഓടിരക്ഷപ്പെടുന്നതിനിടെ വീണു മരിക്കുകയായിരുന്നു. ബംഗ്ലദേശ് പൗരനായ ഇയാൾ മക്കയിലെ പ്രമുഖ ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളിയാണ്. തലയിടിച്ച് വീണതാണ് മരണകാരണം.






