വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെ? രാഹുലിനെ പരിഹസിച്ച് വീണ്ടും മോഡി

മുംബൈ- അമേത്തിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ രാഹുല്‍ ഗാന്ധി ഭൂതക്കണ്ണാടി വെച്ച് കണ്ടുപിടിച്ച പുതിയ മണ്ഡലമാണ് വയനാടെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. മറാത്ത്‌വാഡയിലെ നാന്ദേഡില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഡി.
വയനാട്ടില്‍ രാഹുലിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷമുള്ള റാലിയില്‍ കോണ്‍ഗ്രസിന്റെ പതാക കണ്ടിരുന്നോ എന്ന് മോഡി ചോദിച്ചു. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
ടൈറ്റാനിക് കപ്പല്‍ പോലെയാണു കോണ്‍ഗ്രസ്. ഓരോ ദിവസം കഴിയുന്തോറും അതു കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ലോക്‌സഭയില്‍ 44 സീറ്റിലേക്കു ചുരുങ്ങി. ഇത്തവണ അതിനേക്കാള്‍ മോശം അവസ്ഥയായിരിക്കും. അതു കൊണ്ടാണു പ്രതിപക്ഷ സഖ്യത്തിലെ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ മല്‍സരിക്കാത്തത്- മോഡി പറഞ്ഞു.

 

Latest News