രാഹുല്‍ വയനാട്ടിലെത്തി; കല്‍പ്പറ്റയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റോഡ് ഷോ- Video

കല്‍പ്പറ്റ- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി. 10.50-നാണ് കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്നും കോപ്റ്റര്‍ പറന്നയുര്‍ന്നത്. 11 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂല്‍ ഗ്രൗണ്ടിലാണ് രാഹുല്‍ ഇറങ്ങി. ഇവിടെ നിന്നും കലക്ട്രേറ്റിലേക്കു പുറപ്പെട്ടു. പ്രിയങ്കാ ഗാന്ധിയും കൂടെയുണ്ട്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും മുതിര്‍ന്ന നേതാക്കള്‍ രാഹുലിനേയും പ്രിയങ്കയേയും അനുഗമിക്കുന്നുണ്ട്. 

അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍.  കല്‍പ്പറ്റയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. കല്‍പ്പറ്റയില്‍ രാഹുലും പ്രിയങ്കയും ഒരുമിച്ച് റോഡ് ഷോയും നടത്തും.
 

Latest News