റിയാദ്- സൗദിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന അമേരിക്കക്കാരുടെ ബന്ധുക്കളില്‍ നിന്ന് ആയിരത്തിലേറെ പുരാവസ്തുക്കള്‍ വീണ്ടെടുത്തതായി സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു.
സൗദി വിദേശ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് അമേരിക്കയില്‍ നിന്ന് പുരാവസ്തുക്കള്‍ വീണ്ടെടുത്തത്. സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും പുരാവസ്തുക്കള്‍ വീണ്ടെടുക്കുന്നതിന് പങ്കാളികളുമായി ചേര്‍ന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നതായി ടൂറിസം, ദേശീയ പൈതൃക വകുപ്പിലെ പുരാവസ്തു സംരക്ഷണ, രജിസ്‌ട്രേഷന്‍ വിഭാഗം മേധാവി ഡോ.നായിഫ് അല്‍ഖനൂര്‍ പറഞ്ഞു.
അറുപതുകളില്‍ സൗദിയില്‍ ജോലി ചെയ്തിരുന്ന രണ്ടു അമേരിക്കക്കാരുടെ ബന്ധുക്കളില്‍ നിന്ന് ആകെ 1,127 പുരാവസ്തുക്കളാണ് വീണ്ടെടുത്തത.് മാര്‍ക് ഗോള്‍ഡ് സ്മിത്തിന്റെ പക്കല്‍ നിന്ന് 247 ഉം കാറല്‍ മോസ്മാന്റെ പക്കല്‍ നിന്ന് 800 പുരാവസ്തുക്കളുമാണ് വീണ്ടെടുത്തതെന്നും ഡോ.നായിഫ് അല്‍ഖനൂര്‍ പറഞ്ഞു. സൗദിക്കകത്തു നിന്നും വിദേശത്തു നിന്നുമായി ഇതിനകം 53,000 ലേറെ പുരാവസ്തുക്കള്‍ വീണ്ടെടുത്തിട്ടുണ്ട്.






