അബുദാബി ക്ഷേത്രത്തിന് ശിലയിടാന്‍ മോഡി വരില്ല

അബുദാബി- അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രസമുച്ചയത്തിന്റെ തറക്കല്ലിടലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ന് എത്തുമെന്ന അഭ്യൂഹം ക്ഷേത്ര നിര്‍മാണ സമിതിയും യു.എ.ഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡി ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വരില്ലെന്നാണ് ഔദ്യോഗിക നിലപാട്.
പ്രധാനമന്ത്രി 2018 ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ചപ്പോഴാണ് അക്ഷര്‍ധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറെയ്ഖയില്‍ സര്‍ക്കാര്‍ അനുവദിച്ച 26.5 ഏക്കറില്‍ 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്. പ്രധാനമന്ത്രി എത്താത്ത സാഹചര്യത്തില്‍ ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ത മേധാവി മഹന്ത് സ്വാമി മഹാരാജ് ശിലാസ്ഥാപനം നിര്‍വഹിക്കും.

 

Latest News