ഹറം മട്ടുപ്പാവിൽ സംരക്ഷണ ഭിത്തി

മക്ക മസ്ജിദുൽ ഹറാമിന്റെ മുകൾതട്ടിൽ പുതുതായി സ്ഥാപിക്കുന്ന സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നു. 

മക്ക- മസ്ജിദുൽ ഹറാമിൽ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംരക്ഷണ ഭിത്തി സ്ഥാപിക്കുന്നു.  വരുന്ന ശഅബാൻ പകുതിയോടെ പൂർത്തിയാകുന്ന നിർമാണ പദ്ധതിയുടെ പ്രാരംഭഘട്ടം മക്കാ ആക്ടിംഗ് ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ വിലയിരുത്തി. 323 സെന്റി മീറ്റർ ഉയരം വരുന്ന മതിലിന് 500 മീറ്റർ നീളം വരും. ഇന്നലെ ചേർന്ന സെൻട്രൽ ഹജ് കമ്മിറ്റി ഭരണസമിതിയുടെ യോഗം വരുന്ന റമദാൻ മാസത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. 
 

Latest News