യു.എ.ഇയില്‍ മിഅ്‌റാജ് അവധിദിനമില്ല

ദുബായ്- യു.എ.ഇയില്‍ ഈയാഴ്ച മിഅ്‌റാജ് അവധിദിനമില്ലെന്നു മാനവശേഷി മന്ത്രാലയം സ്ഥിരീകരിച്ചു. 2019 ലെ എല്ലാ പൊതു അവധി ദിനങ്ങളും മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ, പൊതുമേഖലക്ക് ഇത്തവണ ഒരേ അവധിദിനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നേരത്തെ യു.എ.ഇ ഒരു ദിവസത്തെ മിഅ്‌റാജ് അവധി നല്‍കിയിരുന്നു. അതാണ് ഇക്കൊല്ലം ഇല്ലാതായത്. ഒമാനും മിഅ്‌റാജ് അവധി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
സ്വകാര്യ, പൊതുമേഖലകളില്‍ തമ്മില്‍ മികച്ച ബന്ധവും സൗഹാര്‍ദവും ഉണ്ടാക്കുകയാണ് അവധി ദിനങ്ങള്‍ ഏകീകരിച്ചതിലൂടെ ലക്ഷ്യമിട്ടത്. നബിദിനവും ഇക്കൊല്ലത്തെ അവധിദിന പട്ടികയിലില്ല.
ഈ മാസം യു.എ.ഇയില്‍ പൊതു അവധി ദിനമില്ല, അടുത്ത പൊതുഅവധി ചെറിയ പെരുന്നാളിനാണ്.

 

Latest News