യു.എ.ഇ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അക്കാദമിക വര്‍ഷം തുടങ്ങി

ദുബായ്- യു.എ.ഇയിലെ എഴുപത് ഇന്ത്യന്‍ സ്കൂളുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പുതു വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കടന്നു. നിരവധി സ്കൂളുകളില്‍ നൂറുകണക്കിന് പുതിയ വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നു. സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന 2019 ല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ഇക്കൊല്ലം സ്കൂളുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്കൂളുകള്‍ ഏപ്രിലിലാണ് അക്കാദമിക വര്‍ഷം തുടങ്ങാറ്. മറ്റ് മിക്ക സ്കൂളുകളും സെപ്റ്റംബറിലാണ് പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുക.
യു.കെ. കരിക്കുലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സിലബസിനാണ് യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി. 35 ലധികം സ്കൂളുകള്‍ ഇന്ത്യന്‍ സിലബസ് പിന്തുടരുന്നു.

 

Latest News