Sorry, you need to enable JavaScript to visit this website.

തൊഴിലാളികളെ കണ്ടെത്താന്‍ ഇന്ത്യ-കുവൈത്ത് ഓണ്‍ലൈന്‍ ബന്ധം വരുന്നു

കുവൈത്ത് സിറ്റി- തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കായി കുവൈത്തും ഇന്ത്യയും തമ്മില്‍ ഉടന്‍ ഓണ്‍ലൈന്‍ ബന്ധം നിലവില്‍ വരും. ഈജിപ്തുമായി ഇപ്പോള്‍ സമാനമായ സംവിധാനം നിലവിലുണ്ട്. ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങള്‍ പരിഹരിച്ചു വരികയാണെന്ന് സാമ്പത്തിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. യോഗ്യതയുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ ഇത് സഹായകമാകും. മനുഷ്യക്കടത്ത് തടയാനും ഇത് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

Latest News